gnn24x7

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു.

0
300
gnn24x7

ലോസ് അഞ്ചലസ്: സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ‘ജോസ്’ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഹോളിവുഡ് താരം ലീ ഫിയറോ അന്തരിച്ചു. 91 വയസായിരുന്നു. 

കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ്‌ അന്ത്യം. ‘ജോസ്’ ചിത്രീകരിച്ച മസാച്ചുസെറ്റ്സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡില്‍ നിന്നും താമസം മാറിയ ലീ ഒഹിയോയില്‍ താമസിച്ചു വരികയായിരുന്നു.

25 വര്‍ഷത്തോളം സംവിധായികയായും മെന്‍ററായും ലീ സേവനമനുഷ്ഠിച്ച ഐലാന്‍ഡ്‌ തീയറ്റര്‍ വര്‍ക്ക്ഷോപ്പ് ബോര്‍ഡ് പ്രസിഡന്‍റും ആര്‍ടിസ്റ്റിക് ഡയറക്ടറുമായ കെവിന്‍ റയാനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. 

‘ഞങ്ങള്‍ അവരെ ഒരുപാട് മിസ്‌ ചെയ്യും. നാല്പത് വര്‍ഷത്തോളം അവര്‍ വൈന്‍യാര്‍ഡില്‍ ചിലവഴിച്ചു. 30 വര്‍ഷമായി ഇവിടെയും (മാര്‍ത്താസ് വൈന്‍യാര്‍ഡ്‌) കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി ഒഹിയോയിലും ഞാന്‍ അവര്‍ക്കായി ജോലി ചെയ്തു.- കെവിന്‍ പറഞ്ഞു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here