gnn24x7

വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

0
171
gnn24x7

ഫ്ലോറിഡ: മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും – ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും  ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന്  വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ്  ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവർ അറസ്റ്റിലായി.

മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു   ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്നു  വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

വിമാനതാവളത്തിൽ  വൈകിയെത്തിയ ശേഷം, ദമ്പതികൾ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമി-ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു.  ഒരു ഉദ്യോഗസ്ഥനെ  എതിർത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്‌റാഫെ-നോവേസിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മായയ്‌ക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

വാർത്ത – പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7