വാഷിങ്ടൺ: വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ് മൈക് പെൻസിനും കോവിഡ് പരിശോധന നടത്തി.
ഇരുവരുടേയും ഫലം നെഗറ്റീവ് ആണ്. ട്രംപിന്റെ പേഴ്സണൽ സ്റ്റാഫിൽപെട്ട ഉദ്യോഗസ്ഥനാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിച്ച കാര്യം കഴിഞ്ഞ ദിവസമാണ് വൈറ്റ്ഹൗസ് പുറത്തുവിട്ടത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പരിശോധനാഫലം നെഗറ്റീവാണെന്നും ട്രംപിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹോഗൻ ഗിഡ്‌ലേ അറിയിച്ചു.
ഉദ്യോഗസ്ഥന് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ വൈറ്റ്ഹൗസിലെ മുഴുവൻ പേർക്കും പരിശോധന നടത്തിയതായാണ് സൂചന.
പ്രസിഡന്റുമായി അടുത്ത് ഇടപഴകുന്ന ഉദ്യോഗസ്ഥനാണ് കോവിഡ് ബാധയേറ്റതെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ബുധനാഴ്ച്ചയാണ് ഉദ്യോഗസ്ഥൻ കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നു.








































