gnn24x7

കേരളത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി ഉയരുന്നു :4,531 പേർക്ക് രോഗം സ്ഥിരീകരിച്ചു

0
302
gnn24x7

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികൾ 4531 പേരാണ് . ഇത് പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നു. ജനങ്ങൾ കോവിഡ നിരക്ക് ഉയരുന്നതിന് കാര്യമായി ഗൗനിക്കുന്നില്ല എന്ന് വേണം കരുതാൻ. പലർക്കും ഇപ്പോഴും വേണ്ടത്ര ജാഗ്രത ഇല്ല എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. പത്തനംതിട്ടയിൽ ഓണത്തിന് ശേഷം മാത്രം കോവിഡ് രോഗികൾ ക്രമാതീതമായി വർദ്ധിച്ചു.

ഈ വർദ്ധനവും തികച്ചും ആശങ്ക ജനിപ്പിക്കുന്നുണ്ട്. കേരളത്തിലെ ആറ് ജില്ലകളിൽ ഇന്ന് മാത്രം മുന്നൂറിലധികം കോവിഡ് രോഗികൾ സ്ഥിരീകരിക്കപ്പെട്ടു. ഏതാണ്ട് 3730 പേർ സമ്പർക്കത്തിലൂടെ മാത്രം രോഗികളായി. ഇതും വലിയ ആശങ്കയാണ് ആരോഗ്യ പ്രവർത്തകർക്കിടയിൽ ജനിപ്പിക്കുന്നത്. കോവിഡ് ജനങ്ങളിലേക്ക് സമ്പർക്കത്തിലൂടെ ക്രമാതീതമായി വർധിക്കുന്നു എന്നു വേണം കരുതാൻ.ഇന്ന് രോഗികളായവരിൽ ഏതാണ്ട് 351 പേരുടെ രോഗബാധിത ഉറവിടം വ്യക്തമല്ല. പൊതു ജനങ്ങൾ കൂടുതൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കണം എന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ആവർത്തിച്ച് പ്രഖ്യാപിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here