ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ ഫെഡറൽ, സ്റ്റേറ്റ് നിയമങ്ങൾ ലംഘിച്ച് തന്റെ ഓഫീസിലെ സ്ത്രീ ജീവനക്കാരെ ലൈംഗികമായി പീഡിപ്പിക്കുന്നതായി സംസ്ഥാന അറ്റോർണി ജനറലിന്റെ ഓഫീസ് നടത്തിയ ഒരു സ്വതന്ത്ര അന്വേഷണം കണ്ടെത്തി.
ഇതേതുടർന്ന് ബൈഡനും ഡെമോക്രാറ്റുകളും ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. ന്യൂയോര്‍ക്ക് ഓഫീസിലെ നിലവിലെയും മുന്‍പത്തെയും സ്ത്രീ സ്റ്റാഫുകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ക്വാമോക്കെതിരെയുള്ള ആരോപണം.
ലൈംഗികച്ചുവയോടെ സംസാരിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്യുകയും സ്വസ്ഥമായും സുരക്ഷിതമായും ജോലി ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള അന്തരീക്ഷമാണ് ഓഫിസിലുള്ളതെന്നും സ്റ്റാഫുകൾ പരാതി പറഞ്ഞു. അതെ സമയം ഇതേ കുറിച്ച് തുറന്നുപറഞ്ഞവര്‍ക്കെതിരെ ക്വാമോയും സംഘവും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപോർട്ടുണ്ട്.





































