gnn24x7

ജൊ കെന്നഡിയുടെ പരാജയം ഡമോക്രാറ്റിക് പാർട്ടി തീവ്ര ഇടതു പക്ഷത്തിന്റെ നിയന്ത്രണത്തിലെന്നതിന് തെളിവ് – പി.പി.ചെറിയാൻ

0
338
gnn24x7

Picture

ബോസ്റ്റൺ ∙ സെപ്റ്റംബർ 1 ചൊവ്വാഴ്ച നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ ജൊ കെന്നഡിക്കേറ്റ ദയനീയ പരാജയം ഡെമോക്രറ്റിക് പാർട്ടി തീവ്ര ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലാണെന്നതിന് വ്യക്തമായ തെളിവാണെന്ന് പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ട്വിറ്ററിൽ കുറിച്ചു. യുഎസ് സെനറ്റ് പ്രൈമറിയിൽ നിലവിലുള്ള  മാസ്സച്യുസെറ്റ്സ് യുഎസ് സെനറ്റർ പരാജയപ്പെടുത്തിയതു യുഎസ് ഹൗസ് പ്രതിനിധി ജൊ കെന്നഡി മൂന്നാമനെയാണ്. സംസ്ഥാനത്തെ ഫോർത്ത് കൺഗ്രഷണൽ ഡിസ്ട്രിക്ടിന്റെ പ്രതിനിധിയാണ് ജൊ കെന്നഡി.ഏറ്റവും അവസാനം ലഭിച്ചതനുസരിച്ചു മാർക്കെ 54 %വും ജൊ കെന്നഡി 46 %വും വോട്ടുകൾ നേടിയിരുന്നു.


ഒരിക്കലും പരാജയം എന്തെന്നു പോലുമറിയാത്ത അമേരിക്കയിലെ പ്രസിദ്ധമായ കെന്നഡി കുടുംബത്തിനേറ്റ ആദ്യ പരാജയമാണ് ജൊ കെന്നഡിയുടേത്.ഡെമോക്രാറ്റിക് പാർട്ടിയുടെ കരുത്തനും യുവ നേതാവുമായ ജൊ കെന്നഡിയെ പിന്തുണച്ചു രംഗത്തെത്തിയത് നാൻസി പെലോസിയും ജൊ ബൈഡനുമാണ്. എന്നാൽ നിലവിലുള്ള യുഎസ് സെനറ്ററും എഴുപത്തിനാലുകാരനുമായ എഡ്‍വേർഡ് മാർക്കയെ പിന്തുണച്ചത് ഡമോക്രാറ്റിക് പാർട്ടിയിലെ  പ്രൊഗസ്സീവായി  അറിയപ്പെടുന്ന അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടസും സെനറ്റർ എലിസബത്ത് വാറനുമാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. 

ജൊ കെന്നഡിയെ പോലെയുള്ള ഊർജസ്വലരായ സ്ഥാനാർഥികൾക്കു പോലും തീവ്ര ഇടതുപക്ഷത്തിന്റെ പാർട്ടിയിലെ സ്വാധീനം തകർക്കാനാവില്ലഎന്നതാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ബെർണി സാന്റേഴ്സും  എലിസബത്ത് വാറനും ഒക്കേഷ്യ കോർട്ടസും ഉൾപ്പെടുന്ന അച്ചുതണ്ടായിരിക്കും ബൈഡനെ പോലും നിയന്ത്രിക്കുക എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ബൈഡനും – ബെർണി മത്സരത്തിൽ ബെർണി സാന്റേഴ്സിനേറ്റ പരാജയം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജൊ ബൈഡനെ എങ്ങനെ ബാധിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here