gnn24x7

നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് ട്രംപ്

0
258
gnn24x7

വാഷിംഗ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

നിലവിലെ സാഹചചര്യത്തില്‍ മെയില്‍ ഇന്‍ വോട്ടുകള്‍ കൂടുകയും അത് തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്ക് കാരണമാകുമെന്നാണ് ട്രംപിന്റെ വാദം.

മെയില്‍ ഇന്‍ വോട്ടിംഗിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ കൃത്രിമങ്ങള്‍ നിറഞ്ഞ തെരഞ്ഞെടുപ്പായി മാറാന്‍ സാധ്യതയുണ്ട്.

ഇത് രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കും. ജനങ്ങള്‍ക്ക് സുരക്ഷിതമായി വോട്ട് ചെയ്യാനെത്തുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതല്ലേ ഉചിതം?- ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കി.

നിലവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള തീയതികള്‍ നിശ്ചയിക്കുന്നത് അമേരിക്കന്‍ ഫെഡറല്‍ കോണ്‍ഗ്രസ് ആണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here