gnn24x7

ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്‌ -മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത – പി പി ചെറിയാൻ

0
385
gnn24x7

Picture

മാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്‌ അഭിഷക്തനായി .ജൂലൈ 12 ഞായറാഴ്ച രാവിലെ 9 മണിക് തിരുവല്ല പൂലാത്തിനിൽ അഭിവന്ദ്യ  മാർത്തോമാ മെത്രാപ്പോലീത്തയുടെ  മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാന മദ്ധ്യേയാണ്    മാർത്തോമാ സഭയുടെ പരമാധ്യ്ക്ഷൻ ഡോ ജോസഫ് മാർത്തോമാ ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ്‌ എപ്പിസ്കോപ്പയെമാർത്തോമ്മ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി അഭിഷേകം ചെയ്തത് . സഭയിലെ ഇതര എപ്പിസ്കൊപ്പാമാർ ,സഭാ സെക്രട്ടറി ,ട്രസ്റ്റീ ,പട്ടക്കാർ ,അത്മായ നേതാക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ്  ചടങ്ങിൽ  സംബന്ധിച്ചത് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിരിരുന്നു ആയിരകണക്കിന് സഭാവിശ്വാസികൾ സോഷ്യൽ മീഡിയയിലൂടെയും ടെലിവിഷനിലൂടെയും ഭക്തിനിർഭരമായ    ചടങ്ങിന് സാക്ഷ്യം വഹിച്ചു .തീത്തൊയ്‌സ് ഒന്നാമന്റെ കാലത്താണ് സഫ്രഗൻ മെത്രപൊലീത്ത സ്ഥാനം മാർത്തോമാ സഭയിൽ ആരംഭിച്ചതെന്ന് മെത്രപൊലീത്ത പറഞ്ഞു .മാർത്തോമാ മെത്രപൊലീത്ത ഭരമേൽപിക്കുന്ന ചുമതലകൾ നിർവഹിക്കുക എന്നതാണ് സഫ്രഗൻ മെത്രപൊലീത്തയുടെ കർത്തവ്യം എന്നും മെത്രാപോലിത്ത ഓർമിപ്പിച്ചു . 

പുതിയതായി ചുമതലയിൽ പ്രവേശിച്ച സഫ്രഗൻ മെത്രാപ്പോലീത്താക് എല്ലാ ദൈവാനുഗ്രഹങ്ങളും  ലഭിക്കട്ടെയെന്നു ആശംസിക്കുകയും ചെയ്തു .ശാരീരികമായി അൽപം ക്ഷീണിതനെങ്കിലും ശുശ്രുഷയിലും പ്രസംഗത്തിലും ഊർജസ്വലനായിരുന്നു .എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിനു ശേഷം ശരീരത്തിൽ അനുഭവപ്പെടുന്ന ക്ഷീണം അകറ്റുവാൻ ചെറിയൊരു ആമാശയ കറക്ഷൻ നടത്തുന്നതിന് ആശുപത്രിയിൽ പോകണമെന്നും എല്ലാവരുടെയും പ്രാർത്ഥന ആവശ്യമാണെന്നും തിരുമേനി പറഞ്ഞു .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here