gnn24x7

ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9ന് ഞായറാഴ്ച ഹൂസ്റ്റണിൽ

0
242
gnn24x7

ജീമോൻ റാന്നി.

ഹൂസ്റ്റൺ: പ്രശസ്ത സുവിശഷ പ്രസംഗകനും സ്വർഗീയ വിരുന്ന് സഭയുടെ സീനിയർ പാസ്റ്ററും അനുഗ്രഹീത ദൈവ വചന അദ്ധ്യാപകനുമായ ഡോ. തോമസ് എബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂലൈ 9 നു  ഞായറാഴ്ച ഹൂസ്റ്റണിൽ ദൈവവചന പ്രഘോഷണം നടത്തും.

ജൂലൈ 9 ന് ഞായറാഴ്ച  വൈകീട്ട് 4:30 മുതൽ 7 വരെ സ്റ്റാഫോഡിലുള്ള  ഓൾ സെയിന്റ്സ് എപ്പിസ്കോപ്പൽ ചർച്ചിലാണ് (605 Dulles Ave, Stafford TX 77477) യോഗം  ക്രമീകരിച്ചിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 

2015 ല്‍ തോമസുകുട്ടി ബ്രദര്‍ അമേരിക്കയിലെ പ്രധാന വന്‍ നഗരങ്ങളില്‍ നടത്തിയ പ്രാര്‍ത്ഥന യോഗത്തില്‍ പങ്കെടുത്ത് വിടുതലും അനുഗ്രഹവും രോഗ സൗഖ്യവും പ്രാപിച്ചവരുടെ പ്രത്യേക ക്ഷണ പ്രകാരമാണ് ഹ്യസ്വസന്ദർശത്തിനായി അദ്ദേഹം വീണ്ടും അമേരിക്കയില്‍ എത്തിയിരിക്കുന്നത്. ജാതി മത സഭ ഭേദമെന്യേ ആയിരങ്ങള്‍ക്ക് അനുഗ്രഹത്തിന്റെയും വിടുതലിന്റേയും ദിവസങ്ങള്‍ക്കായി ചിക്കാഗോ , ന്യൂയോർക് , ഡാളസ് ,ഹൂസ്റ്റൺ , കെന്റുക്കി  പട്ടണങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്ക് വേണ്ടി ഈ യോഗങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്.

അമേരിക്കയിലെ എല്ലാ സ്ഥലങ്ങളിലും താമസിക്കുന്നവര്‍ക്ക് പങ്കെടുക്കുവാന്‍ വേണ്ടിയാണ്. 5 പ്രധാന പട്ടണങ്ങളില്‍ ഈ അനുഗ്രഹിത യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഹൂസ്റ്റണിൽ നടക്കുന്ന അനുഗ്രഹത്തിന്റേയും വിടുതലിന്റേയും സ്വര്‍ഗ്ഗിയ ആരാധനയുടെയും, ഈ ആത്മീയ സംഗമത്തിലേക്ക് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സഭാ ഭേദമെന്യേ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

352 421 8999 / 713 543 1811

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7