gnn24x7

ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു

0
303
gnn24x7

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു.
ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
‘ഞാൻ കണ്ടതാ സാറെ ‘ എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.


അനശ്വര രാജൻ പങ്കെടുക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്.
ഏറെ വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ദീപു കരുണാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.


വ്യത്യസ്ഥമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം  പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ. 
ഇന്ദ്രജിത്ത് സുകമാരനാണ് ഈ ചിത്രത്തിലെ നായകൻ.


ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ. ലയാ സിംസൺ   തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അർജുൻ.പി.സത്യൻ്റെ താണ് തിരക്കഥ
സംഗീതം – മനു രമേശ്.
ഛായാഗ്രഹണം – പ്രദീപ് നായർ.
എഡിറ്റിംഗ് – സോബിൻ.കെ.സോമൻ.
കലാസംവിധാനം -സാബുറാം.
കോസ്റ്റ്യം – ഡിസൈൻ — ബ്യൂസി ബേബി ജോൺ
ക്രിയേറ്റീവ് ഡയറക്ടർ – ശരത്ത് വിനായക് .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി.എം.ആൻ്റെണി.
അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.
ഫിനാൻസ് കൺട്രോളർ-സന്തോഷ് ബാലരാമപുരം
പ്രൊഡക്ഷൻസ് -മാനേജര് – കുര്യൻ ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ’ എസ്.
വാഴൂർ ജോസ്.
ഫോട്ടോ – അജി മസ്ക്കറ്റ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7