gnn24x7

“ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി” തലപ്പത്ത് എലോൺ മസ്‌ക്കും വിവേക് രാമസ്വാമിയും 

0
356
gnn24x7

വാഷിംഗ്‌ടൺ ഡി സി: ഫെഡറൽ ചെലവുകൾ നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ സർക്കാർ ഏജൻസിയുടെ തലപ്പത്തേക്ക് എലോൺ മസ്‌കിനെയും വിവേക് രാമസ്വാമിയെയും തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.തിരഞ്ഞെടുത്തു

ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് , ട്രംപ് പുതിയ ഏജൻസിയായ  “ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി” (DOGE) പ്രഖ്യാപിച്ചത്.

ഈ സ്ഥാപനം ഫെഡറൽ ഗവൺമെൻ്റിനുള്ളിലോ പുറത്തോ നിലനിൽക്കുമോ എന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും, കോൺഗ്രസിൻ്റെ നടപടിയില്ലാതെ ഒരു ഔദ്യോഗിക സർക്കാർ ഏജൻസി സൃഷ്ടിക്കാൻ കഴിയില്ല.

“ഈ രണ്ട് അത്ഭുതകരമായ അമേരിക്കക്കാർ ഒരുമിച്ച്, ഗവൺമെൻ്റ് ബ്യൂറോക്രസിയെ തകർക്കാനും അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും പാഴ് ചെലവുകൾ വെട്ടിക്കുറയ്ക്കാനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും എൻ്റെ ഭരണകൂടത്തിന് വഴിയൊരുക്കും.”എലോണും വിവേകും കാര്യക്ഷമതയിൽ ശ്രദ്ധിച്ച് ഫെഡറൽ ബ്യൂറോക്രസിയിൽ മാറ്റങ്ങൾ വരുത്തുന്നതിനും അതേ സമയം എല്ലാ അമേരിക്കക്കാർക്കും ജീവിതം മികച്ചതാക്കുമെന്നും  ഞാൻ പ്രതീക്ഷിക്കുന്നു.”‘സേവ് അമേരിക്ക’ പ്രസ്ഥാനത്തിന് ഇരുവരും അത്യന്താപേക്ഷിതമാണ്,” ട്രംപ് എഴുതി.

ബയോടെക് സംരംഭകനും മുൻ റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ രാമസ്വാമിയെ ട്രംപിൻ്റെ ഭരണത്തിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നു. രാമസ്വാമിയെ ഒരിക്കൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7