gnn24x7

ടെക്‌സസില്‍ പരിശോധനകളില്ലാതെ ഫുഡ് സ്റ്റാംപ് പുതുക്കാം: ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് – പി.പി. ചെറിയാന്‍

0
249
gnn24x7
Picture

ഓസ്റ്റിന്‍: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന ഫുഡ് സ്റ്റാമ്പ് അനുകൂല്യം ലഭിക്കുന്നവര്‍ക്ക് വീണ്ടും ആറുമാസത്തേക്ക് സാമ്പത്തിക വിവരങ്ങളോ ഇന്റര്‍വ്യുകളോ ഇല്ലാതെ തന്നെ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കുന്നതാണെന്ന് ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് പറഞ്ഞു. ടെക്‌സസിലെ 1.4 മില്യന്‍ കുടുംബാംഗങ്ങളാണ് ഓരോ ആറുമാസം കൂടുമ്പോഴും ഫുഡ് സ്റ്റാമ്പിനു വേണ്ടി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 2,76,000 കുടുംബങ്ങളുടെ ഫുഡ് സ്റ്റാംപ് കാലാവധിയാണ് അവസാനിക്കുന്നത്.

തീരെ വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് ഫുഡ് സ്റ്റാംപിന്ന് (മൂന്നാഴ്ചത്തേക്ക്) അപേക്ഷ സമര്‍പ്പിക്കേണ്ട (പുതിയ) കാലാവധി വെള്ളിയാഴ്ച വരെ നീട്ടിയതായും ഗവര്‍ണര്‍ ജൂലൈ 28 ന് നടത്തിയ പ്രസ്താവനയില്‍ പറയുന്നു. ഫുഡ് സ്റ്റാംപ് നല്‍കുന്നതിനാവശ്യമായ അംഗീകാരം ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.സ്കൂളുകള്‍ അടച്ചതിനാല്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരമായി ഓരോ വിദ്യാര്‍ഥിക്കും ഭക്ഷണം വാങ്ങുന്നതിന് 285 ഡോളര്‍ വീതം നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

2.8 മില്യന്‍ കുട്ടികള്‍ക്ക് ഇതേ ആവശ്യത്തിനായി 790 മില്യണ്‍ ഡോളറാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടും സാമ്പത്തിക തകര്‍ച്ച അനുഭവിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള ഈ പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉടനെ ലഭിക്കുന്നതിനുള്ള കര്‍മ്മപരിപാടികളും ഗവണ്‍മെന്റ് സ്വീകരിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here