gnn24x7

ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്

0
804
gnn24x7

ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ ലഘുഭക്ഷണം നിർമ്മാണ കമ്പനികളിലൊന്നായ ഫ്രിട്ടോ ലായ് ജീവനക്കാർ സമരത്തിലേക്ക്. ഒരു ആഴ്ചയിൽ ഏഴു ദിവസം 12 മണിക്കൂർ എന്ന നിർബന്ധിത ജോലിയാണ് കമ്പനി തങ്ങളെക്കൊണ്ട് ചെയ്യിക്കുന്നത് എന്ന സമരക്കാരുടെ പ്രതിനിധി പത്രക്കാരോട് വെളിപ്പെടുത്തി. തങ്ങൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം വേണമെന്നും, ഞങ്ങൾക്ക് മെച്ചമായ മാനേജ്മെൻറ് ആവശ്യമാണെന്നും, ഇതല്ലാതെ മറ്റൊരു മാർഗ്ഗം ഞങ്ങൾക്ക് മുൻപിൽ ഇല്ല എന്നുമാണ് സമരക്കാർ അഭിപ്രായപ്പെടുന്നത്.

ജോലിക്കിടയിൽ ഒരാൾ മരിച്ചപ്പോൾ ജോലിക്കാരെ കൊണ്ടു തന്നെ മൃതദേഹം അവിടെനിന്ന് നീക്കം ചെയ്യിപ്പിക്കുകയും അപ്പോൾ തന്നെ മറ്റൊരു ജോലിക്കാരനെ അവിടേക്ക് ചുമതലപ്പെടുത്തി കൊണ്ട് പ്രൊഡക്ഷൻ ആരംഭിച്ചു എന്നും സമരക്കാർ കുറ്റപ്പെടുത്തി. 600 പരം ജോലിക്കാരാണ് സമരത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. എന്നാൽ സമരക്കാരുടെ യൂണിയനുമായി ഒരു ഒത്തുതീർപ്പിന് ശ്രമിക്കുന്നുണ്ട് എന്നും, സമരം അവസാനിപ്പിച്ചു പ്രൊഡക്ഷൻ പുനരാരംഭിക്കണം എന്നും കമ്പനി അധികൃതർ യൂണിയൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു.

ബാബു പി . സൈമൺ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here