gnn24x7

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ച് ഗ്രെറ്റ തൻബെർഗ്

0
430
gnn24x7

സ്‌റ്റോക്‌ഹോം: വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കാലാവസ്ഥാ വ്യതിയാന പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ശനിയാഴ്ച ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബിഡന് പിന്തുണ പ്രകടിപ്പിച്ചു. താൻ ഒരിക്കലും പാർട്ടി രാഷ്ട്രീയത്തിൽ ഏർപ്പെടുന്നില്ലെന്നും എന്നാൽ “വരാനിരിക്കുന്ന യുഎസ് തിരഞ്ഞെടുപ്പ് എല്ലാറ്റിനുമുപരിയാണെന്നും” ഗ്രേറ്റ ട്വീറ്റിൽ പറഞ്ഞു.

2019 ൽ തൻ‌ബെർഗിനെ ടൈം മാഗസിൻ പേഴ്‌സൺ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രേറ്റയെ പരിഹസിച്ചിരുന്നു. കൂടാതെ കാലാവസ്ഥാ സംരക്ഷണവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ ട്രംപ് പുച്ഛിച്ച് തള്ളിയിരുന്നു.

അതേസമയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനായി ലോകത്തോട് ആഹ്വാനം ചെയ്യുന്ന ഗ്രേറ്റയെ പിന്തുണയ്ക്കുന്നെന്നായിരുന്നു ബൈഡന്‍ പറഞ്ഞിരുന്നത്.

gnn24x7