gnn24x7

എം.ജി.ശ്രീകുമാറിനെതിരെ അപവാദ വീഡിയോ : മൂന്നു പേര്‍ക്കെതിരെ കേസ്

0
266
gnn24x7

ചേര്‍പ്പ് : പാറാളം പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളായ മൂന്നു പേര്‍ക്കെതിരെ മലയാളത്തിന്റെ ഗായകനായ എം.ജി.ശ്രീകുമാര്‍ യു.ട്യൂബ് അപവാദത്തിന് പരാതി നല്‍കി. ശ്രീകുമാറിന്റെ പരാതിയില്‍ ചേര്‍പ്പ് പോലീസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. ഒരു സ്വകാര്യ ചാനലിന്റെ സംഗീത പരിപാടിയില്‍ എം.ജി.ശ്രീകുമാര്‍ ജഡ്ജ് ആയിരുന്നു. പ്രസ്തുത പരിപാടിയില്‍ ഒരു കുട്ടിയെ തള്ളിക്കളഞ്ഞ് എം.ജി.ശ്രീകുമാര്‍ മറ്റൊരു കുട്ടിക്ക് മനപ്പൂര്‍വ്വം സമ്മാനം നല്‍കിയെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ എം.ജി.ശ്രീകുമാറിനെതിരെ യൂട്യൂബില്‍ അവഹേളിക്കുന്ന വിധത്തിലുള്ള വീഡിയോ പോസ്റ്റു ചെയ്തത്.

സ്വകാര്യ ചാനലില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടിക്കൊ രക്ഷിതാക്കള്‍ക്കോ യാതൊരു പരാതിയോ പരിഭവമോ ഇല്ല. ഇതെ തുടര്‍ന്ന് അവര്‍ വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പു പറഞ്ഞുകൊണ്ട് മറ്റൊരു വീഡിയോ അവര്‍ ഇട്ടുവെങ്കിലും ഇതിനകം തന്നെ അഞ്ചുലക്ഷത്തിലധിം പേര്‍ അത് കണ്ടുകഴിഞ്ഞിരുന്നു. ശ്രീകുമാര്‍ തന്നെ അധിഷേപം നടത്തി എന്ന് ആരോപിച്ച് ഡി.ജി.പി.ക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയതായി ചേര്‍പ്പ ്‌പോലീസ് പറഞ്ഞു. ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ടി.വി. ഷീഷു ഇതെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നു.

കഴിഞ്ഞ ദിവസം വ്യക്തിപരമായി സ്ത്രീകളെ അവഹേളിച്ചു എന്ന പേരില്‍ വിജയ്.പി.നായര്‍ക്കെതിരെ പോലീസ് കേസെുത്തിരുന്നു. വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത യുവതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചതോടെ അവര്‍ ഒളിവില്‍ പോയതായാണ് അറിവ്. പ്രസ്തുത സാഹചര്യത്തില്‍ സൈബര്‍ വിഭാഗം കേരളത്തില്‍ നിന്നും മലയാളത്തില്‍ നിന്നും പോസ്റ്റു ചെയ്യപ്പെടുന്ന വീഡിയോകള്‍ കൂടുതല്‍ ശ്രദ്ധയോടെ നിരീക്ഷണം നടത്തിവരുന്നുവെന്നാണ് അറിവ്.
(ചിത്രം കടപ്പാട്: മാതൃഭൂമി ആര്‍ക്കേവ്‌സ്)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here