gnn24x7

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷനും ക്വിസ്സ് മത്സരവും ഒക്ടോബർ 16,17,18 തീയതികളിൽ

0
364
gnn24x7

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇ സിഎച്ച്) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16,17,18 തീയതികളിൽ (വെള്ളി,ശനി, ഞായർ) വൈകുന്നേരം 7 മണിയ്ക്ക് നടത്തുവാൻ  ഐസിഇസിഎച്ച് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡണ്ട് ഐസക്. ബി.പ്രകാശ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷത്തെ കൺവെൻഷൻ വെർച്വൽ കൺവെൻഷൻ ആയിരിക്കും.

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകരായ ബിഷപ്പ് ഡോ .സി.വി.മാത്യു (സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച്‌ ഓഫ് ഇന്ത്യ) റവ.ഡോ. പി.പി.തോമസ് (വികാരി, ട്രിനിറ്റി മാർത്തോമാ ചർച്ച്‌, തിരുവനന്തപുരം, റവ.ഫാ.ഡോ .ഓ.തോമസ് (റിട്ടയേർഡ് പ്രിൻസിപ്പൾ,ഓർത്തഡോൿസ് സെമിനാരി) എന്നിവർ ഓരോ ദിവസങ്ങളിലെ കൺവെൻഷൻ പ്രസംഗങ്ങൾക്കു നേതൃത്വം നൽകും.

സബാൻ സാമിന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ഗായകസംഘത്തിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്.

ഈ വർഷത്തെ എക്യൂമിനിക്കൽ ക്വിസ്സ് മത്സരം ഒക്ടോബർ 25 നു വൈകിട്ട് 4 മണിക്ക് ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. ട്രിനിറ്റി മാർത്തോമാ ഇടവക വികാരി റവ. ജേക്കബ്.പി.തോമസ്, സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ഇടവക വികാരി റവ.ഫാ.ബിന്നി ഫിലിപ്പ് എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകും.

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷനും ക്വിസ്സ് മത്സരത്തിനും വേണ്ട എല്ലാ ക്രമീകരങ്ങളും പൂർത്തിയായി വരുന്നതായി ഐസിഇസിഎച്ച് സെക്രട്ടറി എബി മാത്യു, ട്രഷറർ രാജൻ അങ്ങാടിയിൽ, പ്രോഗ്രാം കോർഡിനേറ്റർ ഷാജി പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.

പിആർഓ റോബിൻ ഫിലിപ്പ് അറിയിച്ചതാണിത്.

കൂടുതൽ വിവരങ്ങൾക്ക് :
റവ.ഫാ. ഐസക്ക് പ്രകാശ് (പ്രസിഡണ്ട് ) – 832 997 9788
എബി മാത്യു (സെക്രട്ടറി) – 832 276 1055

റിപ്പോർട്ട്: ജീമോൻ റാന്നി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here