അമേരിക്ക; ഫൈസര്‍ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന് അടിയന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധർ നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഫൈസര്‍ കൊവിഡ് വാക്‌സിന് അനുമതി നൽകിയിരിക്കുന്നത് കാനഡ, ബ്രിട്ടൺ, സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ്. ബ്രിട്ടന് ശേഷം ഈയിടക്കാണ് ബഹ്റൈനിൽ ഫൈസര്‍ കോവിഡ് വാക്സിന് അനുമതി നൽകിയത്.
ആദ്യം പരിഗണന നല്‍കുക ആരോഗ്യപ്രവര്‍ത്തകര്‍ക്കും, കൊവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുവിഭാഗക്കാർക്കുമായിരിക്കും. അടുത്ത ആഴ്ച മുതല്‍ കുത്തിവയ്‌പ്പെടുത്ത് തുടങ്ങാനാണ് നിര്‍ദേശം.