ന്യൂയോര്‍ക്ക്: അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന്‍റെ പേരടക്കമുള്ള കൂടുതൽ വിവരങ്ങല്‍ പുറത്തുവിട്ട് പെന്‍റഗണ്‍. ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരിൽ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്‍റഗണ്‍ വാര്‍ത്താസമ്മേളനത്തിൽ അമേരിക്കയുടെ വ്യോമസേന ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കി.
ഫോർദോ അടക്കം ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂർണമായും തകർന്നെന്ന് പറഞ്ഞില്ലെങ്കിലും വൻ നാശനഷ്ടങ്ങളുണ്ടായെന്ന് ഡാൻ കെയ്ൻ പറഞ്ഞു. ഇറാന്‍റെ ആണവശേഷി പൂർണമായും നിർവീര്യമായോ എന്ന് പറയാറായിട്ടില്ല. അത് പഠിക്കാൻ സമയമെടുക്കുമെന്നും ഡാൻ കെയ്ൻ പറഞ്ഞു. അമേരിക്കയുടെ ആക്രമണം ആണവശേഷിക്കെതിരെയാണെന്നും അധികാര മാറ്റത്തിനുള്ള സൈനിക നീക്കമായിരുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb