gnn24x7

ന്യൂയോർക്ക് എക്യൂമെനിക്കൽ ഫെഡറേഷന് പുതിയ നേതൃത്വം

0
608
gnn24x7

പി പി ചെറിയാൻ

ന്യൂ യോർക്ക് : ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ വാർഷിക യോഗം സി എസ് ഐ ജൂബിലി മെമ്മോറിയൽ പള്ളിയിൽ വെച്ച് നടന്നു.

പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ.ജോൺ തോമസ് (വൈസ് പ്രസിഡന്റ് ), ശ്രീ. കളത്തിൽ  വർഗീസ്  (വൈസ് പ്രസിഡന്റ്), ശ്രീ. തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി), ശ്രീ ഗീവർഗീസ്  മാത്യൂസ് , ശ്രീ. ജിൻസൺ പത്രോസ് (ജോയിന്റ് സെക്രട്ടറിമാർ ) ശ്രീ. ജോൺ താമരവേലിൽ (ട്രഷറർ) ശ്രീ. ജോൺ തോമസ്  (ജോയിന്റ് ട്രഷറർ) തോമസ് തടത്തിൽ (ഓഡിറ്റർ), എന്നിവരെയും  ശ്രീ. വർഗീസ്  കുര്യൻ, ശ്രീ. തോമസ്  വർഗീസ് , ശ്രീമതി. അച്ചാമ്മ മാത്യു, ശ്രീ. ബോബിൻ  വർഗീസ്, ശ്രീ. കെ.പി.  വർഗീസ്, എബ്രഹാം സി. തോമസ്, ജോൺ വർക്കി, പ്രേംസി ജോൺ   (പ്രോഗ്രാം കോർഡിനേറ്റർസ്) എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റി രൂപികരിച്ചു.

gnn24x7