gnn24x7

ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ

0
143
gnn24x7

 

 ന്യൂയോർക്ക്: ന്യൂയോർക്ക് സെന്റ് തോമസ് മാർതോമാ പള്ളി, പാരിഷ് ദിനവും കൺവെൻഷനും ജനു: 24,25,26 തീയതികളിൽ പാരിഷ് ദിനവും ഇംഗ്ലീഷ് കൺവെൻഷനും 2025 ജനുവരി 24,25,26 തീയതികളിൽ നടത്തപ്പെടുന്നു.

മുഖ്യ അതിഥിയായി റവ. എബ്രഹാം സുദീപ് ഡ്രൂ യൂണിവേഴ്സിറ്റി, ന്യൂജേഴ്‌സി,പ്രധാന പ്രഭാഷകനായി സുവിശേഷ പ്രാസംഗീകനും കാർഡിയോളോജിസ്റ്റുമായ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ പങ്കെടുക്കും .

* 24-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്ക് ഗാന ശുശ്രുഷയോടെ കൺവെൻഷൻ ആരംഭിക്കും.* 25-ാം തീയതി ശനിയാഴ്ച വൈകുന്നേരം 4:00 മണിക്ക് സീനിയർ യൂത്ത് മീറ്റിംഗ് വൈകീട്ട് 6:00 മണിക്ക് കൺവെൻഷനും ,* 26-ാം തീയതി ഞായറാഴ്ച രാവിലെ 9:30 മണിക്ക് വിശുദ്ധകുർബാനയും തുടർന്ന് , ഇടവക ദിനാഘോഷവും ഉണ്ടായിരിക്കുമെന്നു വികാരി റവ. ജോൺ ഫിലിപ്പ് സെക്രട്ടറി മിസ്റ്റർ പി ടി തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7