ഡാളസ് :വെള്ളിയാഴ്ച രാത്രി മുതൽ ഡാലസിൽ നിന്നും കാണാതായ വക്‌സഹാച്ചിയിൽ നിന്നുമുള്ള 11 കാരി പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് ആംബർ അലർട്ട് നൽകി
5 അടി 7 ഇഞ്ച് ഉയരവും 170 പൗണ്ട് ഭാരവുമുള്ള താന്യ ജാക്‌സനു , കറുത്ത മുടിയും തവിട്ട് കണ്ണുകളുമുണ്ട്.ശനിയാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാതായതിന് ആംബർ അലേർട്ട് പ്രഖ്യാപിച്ചത് ജൂലൈ 14 ന് രാത്രി 8:00 മണിയോടെ പെൻസിൽവാനിയ അവന്യൂവിലെ 2300 ബ്ലോക്കിലാണ് ടാനിയ ജാക്‌സണെ അവസാനമായി കണ്ടതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കുട്ടിയുടെ തിരോധാനത്തെക്കുറിച്ചു പോലീസ് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല
ജാക്‌സന്റെ ലൊക്കേഷനെക്കുറിച്ചോ തിരോധാനത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 469-309-4400 എന്ന നമ്പറിൽ വക്‌സഹാച്ചി പോലീസ് ഡിപ്പാർട്ട്‌മെന്റിനെ വിളിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
ചുവന്ന അക്ഷരങ്ങളുള്ള വെള്ള ടീ ഷർട്ടാണ് താന്യ അവസാനമായി ധരിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA







































