gnn24x7

ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു -പി പി ചെറിയാൻ

0
225
gnn24x7

ഹൂസ്റ്റൺ : ഗാൽവെസ്റ്റണിൽ കാണാതായ യുവതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യർഥിച്ചു. സ്പ്രിംഗിൽ നിന്നുള്ള 19കാരിയായ യുവതിയെ ഗാൽവെസ്റ്റണിലെ പ്ലഷർ പിയർ നിന്നും  ശനിയാഴ്ചയാണ് കാണാതായത്. സീവാൾ ബൊളിവാർഡിലെ വെൻഡീസിൽ
വച്ച് രാത്രി 7:30 ഓടെയാണ് അംതുൽ മോനിൻ അമീർ തന്റെ വാഹനത്തിലേക്ക് നടന്നുപോകുന്നത് അവസാനമായി കണ്ടതെന്ന് ഗാൽവെസ്റ്റൺ പോലീസ് പറഞ്ഞു.
കാണാതാകുന്നതിന് മുമ്പ് മോമിൻ അവളുടെ വാഹനത്തിൽ എത്തിയതായി പോലീസ് പറഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം മോമിനെ കാണാതാവുകയായിരുന്നുവെന്നും അവളുടെ ചില സാധനങ്ങൾ അവളുടെ വാഹനത്തിന് സമീപത്ത് നിന്ന് കണ്ടെടുത്തതായും അധികൃതർ പറഞ്ഞപ്പോൾ ഗാൽവെസ്റ്റണിൽ തന്റെ വാഹനത്തിന് സമീപം അവസാനമായി കണ്ട  യുവതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നു.

മോമിൻ എവിടെയാണെന്ന് വിവരം ലഭിക്കുന്നവർ ഗാൽവെസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിനെ 409-765-3628 എന്ന നമ്പറിലോ ഗാൽവെസ്റ്റൺ കൗണ്ടി ക്രൈം സ്റ്റോപ്പേഴ്‌സ് 409-763-8477 എന്ന നമ്പറിലോ വിളിക്കാൻ പോലീസ് ആവശ്യപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7