gnn24x7

ഷിക്കാഗോയിൽഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; നില അതീവഗുരുതരം; ഭർത്താവ് അറസ്‌റ്റിൽ

0
441
gnn24x7

അമേരിക്കയിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില ഗുരുതരമായി തുടരുന്നു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് (32) നേരെയാണ് ഭർത്താവ് അമൽ റെജി വെടിയുതിർത്തത്. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അക്രമണമെന്നാണ് വിവരം. മീര രണ്ടു മാസം ഗർഭിണിയാണ്.

സംഭവത്തിൽ ഏറ്റുമാനൂർ സ്വദേശിയായ അമൽ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മീരയുടെ വയറ്റിലും താടിയെല്ലിലുമാണ് വെടിയേറ്റത്. ലൂഥറന്റ് ആശുപത്രിയിൽ ചികിൽസയിലാണ് മീര. ഇതിനോടകം രണ്ടു അടിയന്തിര ശസ്ത്രക്രിയകൾ നടത്തി. വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഷിക്കാഗോയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം ഉണ്ടായത്.

രണ്ടു തവണയാണ് അമൽ റെജി മീരയ്ക്ക് നേരെ വെടിയുതിർത്തത്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്. ഉടനെ പോലീസെത്തി മീരയെ ആശുപത്രിയിൽ എത്തിച്ചു. അമലിന്റെ അറസ്റ്റും തുടർനടപടികളെ സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ടും പോലീസ് നാളെ പുറത്തുവിടും. 2019ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7