കൊച്ചി: ഏറെ നാളുകളായി സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉൾപ്പെട്ടിരുന്ന മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും വിവാദത്തിനും വിരാമമായി. ഇന്നലെ മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാവുമെന്നാണ് അറിവ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ കസ്റ്റംസ് ഉടനടി നോട്ടീസ് അയക്കുമെന്ന് അറിയുന്നു.
സര്‍ക്കാര്‍ ഇതിന് വ്യക്തമായ രേഖകളോടെ വിശദീകരണം നല്‍കേണ്ടിവന്നേക്കും. നയതന്ത്ര ചാനല്‍ ദുരുപയോഗം നടത്തിയതായി കസ്റ്റംസ് കണ്ടെത്തുകയായിരുന്നു. മതഗ്രന്ഥത്തിന്റെയും ഈന്തപ്പഴത്തിന്റെയും വിതരണം സംബന്ധിച്ചുള്ള നയതന്ത്ര ചാനലല്‍ ഉപയോഗിച്ചുള്ള കടത്തില്‍ കൃത്യമായി ചട്ടലംഘനം നടന്നുവെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഇതെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മതഗ്രന്ഥം കൈപ്പറ്റിയതിനെക്കുറിച്ച് മന്ത്രി .കെ.ടി.ജലീലിനെ വിണ്ടും വിശദമായി ചോദ്യം ചെയ്യും. മന്ത്രി ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പ്രൊട്ടോക്കോള്‍ ലംഘനം നടത്തിയെന്നാണ് കേസ്. എന്നാല്‍ നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ കടത്തിവിടാന്‍ യു.എ.ഇ. കോണ്‍സുലേറ്റ് കഴിഞ്ഞ മൂന്നുവര്‍ഷമായി അപേക്ഷകള്‍ നല്‍കിയിരുന്നില്ല എന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെത്തി.