gnn24x7

റിട്ട. ജനറല്‍ ലോയ്ഡ് ഓസ്റ്റിന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന ആദ്യ കറുത്തവര്‍ഗക്കാരന്‍ – പി.പി. ചെറിയാന്‍

0
218
Army Gen. Lloyd J. Austin III, commander of U.S. Central Command, updates reporters at the Pentagon about the military campaign against Islamic State militants in Iraq, Friday, Oct. 17, 2014. The U.S. Central Command is in charge of military operations in the Middle East, North Africa, and Central Asia, most notably Afghanistan and Iraq. (AP Photo/J. Scott Applewhite)
gnn24x7
Picture

വാഷിംഗ്ടണ്‍ ഡി.സി: നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ ഡിഫന്‍സ് സെക്രട്ടറി സ്ഥാനത്തേക്ക് റിട്ടയേര്‍ഡ് ജനറല്‍ ലോയ്ഡ് ഓസിറ്റിനെ (67) തെരഞ്ഞെടുത്തു. നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്ന അമേരിക്കയിലെ ആദ്യ കറുത്തവര്‍ഗക്കാരനായിരിക്കും ഇദ്ദേഹം.

2016-ല്‍ 41 വര്‍ഷത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്തശേഷം റെയ്‌തോണ്‍ ടെക്‌നോളജി ബോര്‍ഡ് മെമ്പറായി പ്രവര്‍ത്തിച്ചുവരുന്ന ലോയ്ഡ് 1975-ലാണ് ആദ്യമായി മിലിട്ടറി യൂണീഫോം അണിയുന്നത്.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ മുന്‍ കമാന്‍ഡറും, ഓര്‍സീസില്‍ നിയോഗിക്കപ്പെട്ട ആര്‍മി ഡിവിഷന്റെ ആദ്യ ബ്ലാക് കമാന്‍ഡറുമാണ് ലോയ്ഡ് ഓസ്റ്റിന്‍. മുന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സണ്‍ ഉള്‍പ്പടെയുള്ള നിരവധി പേരെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും, എല്ലാ സമ്മര്‍ദങ്ങളേയും മറികടന്ന് പെന്റഗണിനെ നയിക്കുന്ന ചുമതല ഓസ്റ്റിനെ ഏല്പിക്കാനാണ് ബൈഡന്‍ തീരുമാനിച്ചത്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ഓസ്റ്റിന്‍. നിരവധി അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് ബൈഡന്‍ ഓസ്റ്റിനു ഈ ജോലി ഓഫര്‍ ചെയ്തത്. അന്നുതന്നെ ഓസ്റ്റിന്‍ അതു സ്വീകരിക്കുകയായിരുന്നു. 1975-ല്‍ യുഎസ് മിലിട്ടറി അക്കാഡമിയില്‍ നിന്നാണ് ഗ്രാജ്വേറ്റ് ചെയ്തത്. അലബാമയില്‍ 1953 ഓഗസ്റ്റ് എട്ടിനായിരുന്നു ഓസ്റ്റിന്റെ ജനനം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here