ഇന്ത്യാന : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇന്ത്യാനയിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടോടെ ഗ്രീൻവുഡ് പാര്‍ക്ക് മാളിലാണ് വെടിവെപ്പ് നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തയാൾ മാളിലുണ്ടായിരുന്ന തോക്ക് കൈവശമുണ്ടായിരുന്ന ഒരാളുടെ വെടിയേറ്റ് മരിച്ചു. വെടിവെപ്പിന്റെ ദൃക്സാക്ഷികളോട് നേരിട്ട് ഹാജരായി ആക്രമണത്തിന്റെ വിവരങ്ങൾ നൽകണമെന്ന് ഗ്രീൻവുഡ് പൊലീസ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
വെടിവെപ്പുകളിലായി അമേരിക്കയിൽ ഒരു വര്‍ഷം 40000 പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ് ഗൺ വയലൻസ് ആര്‍ക്കൈവ്സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.




































