gnn24x7

അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്; മൂന്ന് പേര്‍ മരിച്ചതായി റിപ്പോർട്ട്

0
189
gnn24x7

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ വെടിവെയ്പ്പ്. സംഭവത്തിൽ മൂന്ന് പേര്‍ മരിച്ചതായാണ് സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേർക്ക് വെടിവയ്പില്‍ പരിക്കുണ്ട്. തിങ്കളാഴ്‌ച്ച രാത്രി എട്ടരയോടെയാണ് വെടിവെയ്പ്പുണ്ടായത്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്യാമ്പസിലെ രണ്ടിടങ്ങളിലാണ് വെടിവെയ്പ്പ് ഉണ്ടായത്. രണ്ടിടങ്ങളിലും വെടിവച്ചത് ഒരാള്‍ തന്നെയാണെന്ന സംശയത്തിലാണ് പൊലീസുള്ളത്.

ക്യാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപമുണ്ടായ വെടിവയ്പിലാണ് ഏറെയും പേര്‍ക്ക് പരിക്കേറ്റിട്ടുള്ളത്. മിഷിഗണ്‍ സ്റ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ ബില്‍ഡിംഗിന് സമീപത്താണ് രണ്ടാമത്തെ വെടിവയ്പുണ്ടായത്. ക്യാമ്പസ് സുരക്ഷിതമാക്കാനുള്ള ലക്ഷ്യത്തില്‍ നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ക്യാമ്പസ് വളഞ്ഞിട്ടുള്ളത്. പൊലീസും അത്യാവശ്യ സര്‍വ്വീസുകളും വളരെ പെട്ടന്ന് തന്നെ വെടിവയ്പിനോട് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അഞ്ച് പേരെ ഇതിനോടകം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. ജീവന് വരം അപകടകരമാകുന്ന നിലയിലാണ് ഇവര്‍ക്ക് പരിക്കേറ്റിട്ടുള്ളതെന്നാണ് സ്ഥലത്തെത്തിയ പൊലീസ് മേധാവി ക്രിസ് റോസ്മാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ക്യാമ്പസിലുള്ള മറ്റ് കുട്ടികളോടും ജീവനക്കാരോടും സുരക്ഷിത താവളങ്ങളില്‍ തുടരാനാണ് പൊലീസ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അക്രമിയ്ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നത് വരെ നിലവിലുള്ള സുരക്ഷിത ഇടങ്ങളില്‍ തുടരാനാണ് ക്യാമ്പസിലുള്ളവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ചുവന്ന ഷൂസ് ധരിച്ച് ജീന്‍സ് ജാക്കറ്റ് ധരിച്ച ഉയരം കുറഞ്ഞ പുരുഷനാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിരീക്ഷണം. ക്യാമ്പസിന് പുറത്തുള്ളവര്‍ വിവരമറിഞ്ഞ് ഇവിടേക്ക് എത്തരുതെന്നും പൊലീസ് നിര്‍ദ്ദേശമുണ്ട്. അടുത്ത 48 മണിക്കൂര്‍ സമയത്തേക്ക് ക്യാമ്പസിലെ മുഴുവന്‍ ക്ലാസുകളും സ്പോര്‍ട്സ് പരിശീലനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here