കൊളറാഡോയിൽ ഒരു ജന്മദിനാഘോഷത്തിൽ ഒരു അക്രമി വെടിയുതിർക്കുകയും ആറ് മുതിർന്നവർ കൊലപ്പെടുകയും ചെയ്തു. കിഴക്കന്‍ കൊളറാഡോയി ഇന്നലെയാണ് ആക്രമണം നടന്നത്.
വെടിവെപ്പിൽ ആറ് പേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആക്രമണത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അക്രമിയെ ഗുരുതര പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ കാമുകനാണ് അക്രമി എന്നാണ് റിപ്പോർട്ട്. പാര്‍ട്ടിയില്‍ കുട്ടികളും പങ്കെടുത്തിരുന്നു. ജന്മദിനാഘോഷം നടക്കുന്ന സ്ഥലത്തെത്തിയ എത്തിയ യുവാവ് അപ്രതീക്ഷിതമായി വെടിയുതിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.