gnn24x7

ഹൂസ്റ്റണില്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി – പി പി ചെറിയാന്‍

0
264
gnn24x7

ഹൂസ്റ്റണ്‍ : സംസ്ഥാന ഗവണ്‍മെന്റ് മാസ്ക്ക് ധരിക്കുന്നതിനെക്കുറിച്ചു നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ ഓഗസ്റ്റ് മുതല്‍ കര്‍ശനമായി പാലിക്കണമെന്നും ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹൂസ്റ്റണ്‍ മേയര്‍ അറിയിച്ചു. കോവിഡ് 19 ബാധിച്ചു മരിച്ച ഹൂസ്റ്റണ്‍ അഗ്‌നി സേനാംഗത്തിന് ആദരാജ്ഞലി അര്‍പ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത സമ്മേളനത്തിലാണ് മേയര്‍ നിയമം കര്‍ശനമായി പാലിക്കുന്നതിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കിയത്.

ഓഗസ്റ്റ് ഒന്നു മുതല്‍ മാസ്ക്ക് ധരിക്കാത്തവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്തുമെന്നു മേയര്‍ പറഞ്ഞു. ഘട്ടഘട്ടമായാണ് പിഴ ചുമത്തുക. ഇതുവരെ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തിയിരുന്നത്. പൊതുസുരക്ഷയെ കരുതിയും, സ്വയം സുരക്ഷയ്ക്കുവേണ്ടിയും മാസ്ക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും മേയര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ചു ജൂലൈ മാസം അവസാനിച്ചപ്പോള്‍ രോഗികളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ടെന്നും രോഗം നിയന്ത്രണ വിധേയമാക്കേണ്ടതുണ്ടന്നും മേയര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here