gnn24x7

രണ്ടു വയസ്സുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ; മാതാപിതാക്കള്‍ അറസ്റ്റില്‍ – പി.പി. ചെറിയാന്‍

0
249
gnn24x7

Picture

മദിര (കലിഫോര്‍ണിയ): ജൂലൈ 14ന് കാണാതായ അംഗവൈകല്യമുള്ള രണ്ടു വയസ്സുകാരന്റെ കത്തിക്കരിഞ്ഞ ജഡം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായി സെന്‍ട്രല്‍ കലിഫോര്‍ണിയ സിറ്റി അധികൃതര്‍ അറിയിച്ചു.

ജൂലൈ 14ന് ഉറങ്ങാന്‍ കിടന്ന തദ്ദേയൂസ് എന്ന രണ്ടു വയസ്സുകാരനെ രാവിലെ കാണാനില്ലെന്നാണ് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചത്. ഒരാഴ്ച നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ കഡാവര്‍ ഡോഗിന്റെ സഹായത്തോടെ അഗ്രികള്‍ച്ചറല്‍ ഫയര്‍ ഫിറ്റില്‍ കുട്ടിയുടെ ശരീരം കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് ചീഫ് ഡിനൊലൊസന്‍ പറഞ്ഞു.

മരണവുമായി ബന്ധപ്പെട്ടു പിതാവ് സുഖ്ജിന്ദര്‍ സ്രണ്‍ (SUKHJINDER SRAN) , ഭാര്യ ബ്രിസിദ എന്നിവരെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തുവരുന്നു.

കുട്ടിയുടെ തിരോധാനവുമായി ബുധനാഴ്ച വരെ മാതാപിതാക്കളെ ചോദ്യം ചെയ്തിരുന്നുവെങ്കിലും പൊലീസുമായി സഹകരിക്കുന്നതിന് ഇവര്‍ തയാറായിരുന്നില്ല. ഇവരുടെ മറ്റു കുട്ടികളെ മദിര കൗണ്ടി സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് കസ്റ്റഡിയിലെടുത്തു.

മാതാപിതാക്കള്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി നട്ടല്‍ (NUTTAL) കുട്ടിയുടെ തിരോധാനവുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് പറഞ്ഞിരുന്നത്.

2015 ല്‍ ഇവരുടെ തന്നെ മറ്റൊരു കുഞ്ഞു ജനിച്ച് അധികം കഴിയും മുമ്പ് മരിച്ചിരുന്നു. ഈ മരണത്തിന്റെ പേരിലും മാതാവിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും ഗൗരവമായ മെഡിക്കല്‍ പ്രശ്‌നങ്ങളാണു കുട്ടിയുടെ മരണമെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ അതില്‍ നിന്നും ഒഴിവായിരുന്നതായി അറ്റോര്‍ണി പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here