ന്യൂയോർക്ക്: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15 ശതമാനവും യുഎസിലാണ്.
യുഎസ് ജനസംഖ്യയുടെ 60 ശതമാനം പേരും പൂർണമായി വാക്സീൻ എടുത്തിട്ടുണ്ട്. വാക്സീൻ ലഭ്യമാക്കിയ തുടക്കത്തിൽ രാജ്യത്തെ മരണസംഖ്യ ഏകദേശം 3,00,000 ആയിരുന്നു. ജൂൺ പകുതിയോടെ ഇത് 6 ലക്ഷത്തിലും ഒക്ടോബറിൽ 7 ലക്ഷത്തിലും എത്തി.
ഈ വർഷത്തെ മരണങ്ങൾ കൂടുതലും വാക്സിനേഷൻ എടുക്കാത്ത രോഗികളിൽ ആണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കൊവിഡ്-19 രോഗികളെ പരിചരിക്കുന്നതിലും മോണോക്ലോണൽ ആന്റിബോഡികൾ പോലുള്ള പുതിയ ചികിത്സാ മാർഗങ്ങളിലും പുരോഗതി ഉണ്ടായിട്ടും മരണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഓഫ് സെവൻ (G7) സമ്പന്ന രാജ്യങ്ങളിൽ, ജനുവരി 1 നും നവംബർ 30 നും ഇടയിൽ Coivd-19 മൂലമുള്ള മരണങ്ങളുടെ കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഏറ്റവും മോശം സ്ഥാനത്താണ്.