gnn24x7

നീനയിൽ വി.ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

0
180
gnn24x7

നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും,തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച Nenagh,St.Johns the Baptist Church ,Tyone ഇൽ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി.

ഉച്ചയ്ക്ക് ഒരുമണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്,തുടർന്ന് നൊവേന,ആഘോഷപൂർവമായ തിരുനാൾ കുർബാന,ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ അവസാനിച്ചു.

നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ,ഫാ.ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്.

വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ,നീനയിൽ നിന്നും അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപ്പേർ Nenagh,Tyone St.Johns the Baptist ചർച്ചിൽ എത്തിച്ചേർന്നു.

വാർത്ത: ജോബി മാനുവൽ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7