gnn24x7

ഡോണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ്‌

0
296
gnn24x7

അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. വിസ്കോൺസിൽ ലീഡ് ചെയ്യുന്ന സീറ്റുകൾകൂടി ചേർത്താണ് വിജയിക്കാനാവശ്യമായ 270 ഇലക്ടറൽ കോളേജ് വോട്ടുകൾ എന്ന മാജിക് നമ്പർ ട്രംപ് കടന്നത്.തുടർച്ചയായി അല്ലാതെ രണ്ടുതവണ പ്രസിഡന്റാവുന്ന രണ്ടാമത്തെയാളാണ് ട്രംപ്. സെനറ്റർ ജെ.ഡി. വാൻസ് യു.എസിന്റെ 50-ാം വൈസ് പ്രസിഡന്റ്റാവും. 538-ൽ 267 ഇലക്ടറൽ കോളേജ് വോട്ടുകൾ ട്രംപ് നേടിയിരിക്കുന്നത്.വിസ്കോൺസിൽ ലീഡ് ചെയ്യുന്ന 10 സീറ്റുകൾകൂടി ചേർത്താണ് ട്രംപ് 277 എന്ന അക്കത്തിലെത്തുന്നത്. ഇലക്ടറൽ കോളേജിന് പുറമേ, പോപ്പുലർ വോട്ടുകളും സെനറ്റും നേടിയാണ് ഇത്തവണ ട്രംപ് അധികാരത്തിലെത്തുന്നത്. നേരത്തെ, 2016-ൽ പ്രസിഡന്റായ ട്രംപ് ഇലക്ടറൽ കോളേജ് വോട്ടിൻ്റെ ബലത്തിലാണ് അമേരിക്കയുടെ പ്രഥമ പൗരനായത്. നാലുവർഷം പൂർത്തിയാക്കി 2020 തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപ് നിലവിലെ പ്രസിഡന്റ് ജോ ബൈഡനോട് പരാജയപ്പെട്ടിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7