gnn24x7

വിദേശ പണമിടപാടുകൾക്ക് 5 ശതമാനം നികുതി ചുമത്താൻ അമേരിക്ക

0
491
gnn24x7

യുഎസിൽ താമസമാക്കിയ വിദേശീയർക്ക് ഇനി നാട്ടിലേക്ക് പണമയയക്കണമെങ്കിൽ അഞ്ച് ശതമാനം നികുതി അടയ്ക്കണമെന്ന നിയമവുമായി അമേരിക്ക. ഇന്ത്യൻ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം സമീപ വർഷങ്ങളായി വർദ്ധിച്ചു വരുന്നത് കൊണ്ട് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പണമയ്ക്കുന്ന വിദേശരാജ്യങ്ങളിൽ ഒന്ന് അമേരിക്കയാണ്. അതു കൊണ്ട് തന്നെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് സ്ഥിരമായി പണമിടപാടുകൾ നടത്തുന്ന ഇന്ത്യൻ പൗരൻമാർക്കുള്ള തിരിച്ചടിയാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നിയമം. 2017ലെ ടാക്സ് കട്ട് ആന്റ് ജോബ് ആക്ടിന്റെ ഭാ​ഗമായാണ് ഈ നിയമം നിലവിൽ കൊണ്ടുവരുന്നത്.

ഇന്ത്യയിലെ വിദേശ കാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 45 ലക്ഷത്തോളം ഇന്ത്യക്കാരാണ് നിലവിൽ അമേരിക്കയിലുള്ളത്. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ 2023-2024 സാമ്പത്തിക വർഷം പ്രസിദ്ധീകരിച്ച റെമിറ്റൻസ് സർവ്വേ പ്രകാരം അമേരിക്കയിൽ നിന്ന് ഏകദേശം 28 ശതമാനം പണം കഴിഞ്ഞ വർഷം മാത്രമായി ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഈ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. നിലവിൽ വരുന്ന പക്ഷം നാട്ടിലേക്ക് പണമയക്കണമെങ്കിൽ ഏകദേശം നൂറു കോടി മേലെ നികുതി ഇന്ത്യ പൗരന്മാർ മാത്രം അടക്കേണ്ടി വരും. അമേരിക്കൻ പ്രസിഡന്റിന്റെ വൺ, ബി​ഗ് ബ്യൂട്ടിഫുൾ ബിൽ എന്ന നികുതി നയരേഖയിൽ ആണ് ഈ നിയമവും ഉൾപ്പെടുക.

നിയമത്തിൽ ഇളവോ പരിധിയോ നിശ്ചയിക്കാത്തതിനാൽ എല്ലാത്തരത്തിലുള്ള പണമിടപാടിനെയും ഇത് ബാധിക്കാം. അമേരിക്കൻ പൗരന്മാർക്ക് വിദേശരാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് പണമയക്കുന്നതിനോ, അമേരിക്കയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പണമയക്കുന്നതിനോ ഈ നിയമം ബാധകമല്ല. മെയ് മാസത്തിൽ തന്നെ ഈ നിയമം പാസാക്കാനുള്ള ശ്രമത്തിലാണ് യുഎസ് സർക്കാർ. ജൂൺ-ജൂലൈ മാസത്തോടെ ഈ നിയമം പ്രാബല്യത്തൽ വന്നേക്കുമെന്നാണ് സൂചന.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7