gnn24x7

സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി കാലിസ്റ്റ ജിൻഗ്രിച്ചിനെ ട്രംപ് തിരഞ്ഞെടുത്തു

0
175
gnn24x7

വാഷിംഗ്‌ടൺ ഡി സി :തൻ്റെ ആദ്യ ടേമിൽ വത്തിക്കാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ച കാലിസ്റ്റ ഗിംഗ്‌റിച്ചിനെ സ്വിറ്റ്‌സർലൻഡിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുമെന്ന്  നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് ഞായറാഴ്ച പറഞ്ഞു.

മുൻ ഹൗസ് സ്പീക്കറും ട്രംപിൻ്റെ വിശ്വസ്ത സഖ്യകക്ഷിയുമായ ന്യൂറ്റ് ഗിംഗ്‌റിച്ചിൻ്റെ ഭാര്യയാണ് മിസ്.കാലിസ്റ്റ. ഈ വേനൽക്കാലത്ത് റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ, പ്രസിഡൻ്റ് ബൈഡൻ മതസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നുവെന്ന് ശ്രീമതി ഗിംഗ്‌റിച്ച് ആരോപിച്ചു, കൂടാതെ “ദൈവം നൽകിയ ആരാധനാ അവകാശം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന്” പറഞ്ഞ മൂന്ന് സുപ്രീം കോടതി ജസ്റ്റിസുമാരെ നിയമിച്ചതിന് ട്രംപിനെ അവർ പ്രശംസിച്ചിരുന്നു.

“സ്വിറ്റ്സർലൻഡിലെ ഞങ്ങളുടെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡർ കാലിസ്റ്റ എൽ ഗിംഗ്‌റിച്ച് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി. “ഗ്രേറ്റ് ന്യൂട്ട് ഗിംഗ്‌റിച്ചിനെ സന്തോഷത്തോടെ വിവാഹം കഴിച്ച കാലിസ്റ്റ, മുമ്പ് വത്തിക്കാനിലെ  എൻ്റെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.അന്താരാഷ്ട്ര മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും സംരക്ഷിക്കുന്നതിനും മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനും ലോകമെമ്പാടുമുള്ള മാനുഷിക സഹായം നൽകുന്നതിനും കാലിസ്റ്റ പ്രവർത്തിച്ചു. അയോവയിലെ ഡെക്കോറയിലുള്ള ലൂഥർ കോളേജിൽ നിന്ന് 1988-ൽ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ കാലിസ്റ്റാ ബഹുമതികളോടെ ബിരുദം നേടിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7