gnn24x7

ഇസ്രായേലിലെ യുഎസ് അംബാസഡറായി മൈക്ക് ഹക്കബിയെ ട്രംപ് നോമിനേറ്റ് ചെയ്തു

0
291
gnn24x7

വാഷിംഗ്‌ടൺ ഡി സി: അർക്കൻസാസ് മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രയേലിലെ അംബാസഡറായി  നിയുക്ത പ്രസിഡൻ്റ് ട്രംപ് നോമിനേറ്റ് ചെയ്തു

വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിൽ ഇസ്രായേലിലെ അടുത്ത യുഎസ് അംബാസഡറായി മുൻ അർക്കൻസാസ് ഗവർണർ മൈക്ക് ഹക്കബി തിരഞ്ഞെടുക്കപ്പെട്ടതായി നിയുക്ത പ്രസിഡൻ്റ് ട്രംപ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

ട്രംപിൻ്റെ അടുത്ത ഭരണകൂടത്തിൽ ശക്തരായ ഇസ്രായേൽ അനുഭാവികളുടെ വർദ്ധിച്ചുവരുന്ന പട്ടികയിലെ മറ്റൊരു വ്യക്തിയാണ് ബാപ്റ്റിസ്റ്റ് മന്ത്രിയായ ഹക്കബി. ഇറാൻ പിന്തുണയുള്ള ഭീകര സംഘടനകളായ ഹമാസിനും ഹിസ്ബുള്ളയ്‌ക്കും എതിരെ യുദ്ധം ചെയ്യുന്നതിനാൽ ഇസ്രായേലുമായുള്ള യുഎസ് ബന്ധം ശക്തിപ്പെടുത്തുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തു.

“അർക്കൻസാസ് മുൻ ഗവർണർ മൈക്ക് ഹക്കബിയെ ഇസ്രായേലിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നാമനിർദ്ദേശം ചെയ്തതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.

“മൈക്ക് വർഷങ്ങളായി ഒരു മികച്ച പൊതുപ്രവർത്തകനും ഗവർണറും വിശ്വാസിയുമായ ഒരു   നേതാവുമാണ്. അദ്ദേഹം ഇസ്രായേലിനെയും ഇസ്രായേൽ ജനതയെയും സ്നേഹിക്കുന്നു, അതുപോലെ തന്നെ, ഇസ്രായേൽ ജനങ്ങളും അവനെ സ്നേഹിക്കുന്നു.മിഡ്‌ഡിലെ ഈസ്റ്റിൽ  സമാധാനം കൊണ്ടുവരാൻ മൈക്ക് അക്ഷീണം പ്രവർത്തിക്കും ട്രംപ് പറഞ്ഞു

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7