gnn24x7

യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ; സംഘര്‍ഷത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു

0
341
gnn24x7

വാഷിംഗ്ടണ്‍: യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ. ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തി സായുധ പൊലീസുമായി ഏറ്റുമുട്ടി. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ആക്രമം നടന്നത്.

ട്രംപ് അനുകൂലികൾ യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെയാണ് പ്രതിഷേധക്കാർ കാപിറ്റോൾ ടവറിലേക്ക് കടന്നുകയറിയത്. ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയാണ്. നേരത്തെ തന്നെ വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും ട്രംപ് ആഹ്വാനം ചെയ്തിരുന്നു.

പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി സുരക്ഷാ സേന കണ്ണീർവാതം പ്രയോഗിച്ചു. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് റിപ്പോർട്ട്.

gnn24x7