gnn24x7

തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റുന്ന നടപടി പിന്‍വലിക്കണമെന്ന് കേന്ദ്രം

0
230
gnn24x7

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ തീയറ്ററുകളില്‍ മുഴുവന്‍ ആളുകളെയും കയറ്റി സിനിമ കാണിക്കുവാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഒരു കാരണവശാലം 100 ശതമാനം ആളുകളെ കയറ്റിക്കൊണ്ടുള്ള സിനിമാ പ്രദര്‍ശനം അനുവദിക്കാനാവില്ലെന്നും കേന്ദ്രം തറപ്പിച്ചു പ്രസ്താവിച്ചു. തീരുമാനം മാറ്റണമെന്നും കേന്ദ്രം തമിഴനാടിനോട് ആവശ്യപ്പെട്ടു.

ഘട്ടം ഘട്ടമായ അണ്‍ലോക്കിങ് സമ്പ്രദായ പ്രകാരം കണ്‍ടെയിന്‍മെന്റ് സോണിന് പുറത്തുള്ള തിയറ്ററുകളില്‍ 50 ശതമാനം മാത്രമാണ് സിനിമാ പ്രദര്‍ശനത്തിന് അനുമതി. ഇത് പ്രത്യേകം സൂചിപ്പിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി തമിഴ്‌നാടിന് പ്രത്യേകം എഴുത്ത് എഴുതി. നിയന്ത്രണങ്ങള്‍ ജനുവരി 31 വരെ നിട്ടിയിട്ടുണ്ടെന്നും കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്.

നവംബര്‍ മുതല്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തമിഴ്‌നാട്ടില്‍ സിനിമാ ആരംഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇത് 100 ശതമാനമാക്കി ഉയര്‍ത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here