gnn24x7

സൗത്ത് കരോലിനയില്‍ ഇരട്ട കുട്ടികള്‍ കാറില്‍ ചൂടേറ്റു മരിച്ചു

0
320
gnn24x7
Picture

പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിനയില്‍ 20 മാസം പ്രായമുള്ള ഇരട്ട ആണ്‍കുട്ടികള്‍ രാവിലെ മുതല്‍ ഒമ്പതു മണിക്കൂറോളം കാറിനകത്തകപ്പെട്ടതിനെ തുടര്‍ന്ന് ചൂടേറ്റു മരിച്ചതായി സെപ്റ്റംബര്‍ 5 ശനിയാഴ്ച കൊറോണര്‍ ഓഫീസ് പുറത്തുവിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാവിലെ ബ്രയ്ഡന്‍, ബ്രയ്‌സണ്‍ എന്നീ ഇരട്ടകുട്ടികളേയും എസ്.യു.വി.യില്‍ കയറ്റി ഡെ കെയറിലേക്ക് പുറപ്പെട്ടതായിരുന്നു. എസ്.യു.വി. ഓടിച്ചിരുന്നത് മാതാപിതാക്കളില്‍ ‘ഒരാള്‍’ എന്നായിരുന്നു പോലീസിന്റെ നിഗമനം. സണ്‍ഷൈന്‍ ലേണിംഗ് അക്കാദമി ഡെകെയറില്‍ കുട്ടികളെ ഇറക്കുന്നതു മറന്ന് മറ്റൊരു ലൊക്കേഷനിലേക്കാണ് വാഹനം െ്രെഡവു ചെയ്തു പോയതും അവിടെയുള്ള ജോലി സ്ഥലത്തു പ്രവേശിച്ചു.

അഞ്ചു മണിയോടെ പുറത്തു വന്ന ഇവര്‍ കുട്ടിയെ ഡെകെയറില്‍ നിന്നും പിക്കു ചെയ്യുന്നതിന് അവിടെയെത്തി. അവിടെ അന്വേഷിച്ചപ്പോള്‍ കുട്ടികള്‍ അവിടെ എത്തിയിട്ടില്ലെന്ന് ഡെ കെയര്‍ അറിയിച്ചു. പെട്ടെന്ന് വാഹനത്തിനു പുറകില്‍ നോക്കിയപ്പോള്‍ കുട്ടികള്‍ സീറ്റഇല്‍ ചലനമറ്റ രീതിയില്‍ ഇരിക്കുകയായിരുന്നു. ഉടനെ പോലീസ് എത്തി പ്രഥമ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം പോലീ്‌സ് കൊറോണ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിനു ശേഷമാണ് സ്ഥിരീകരിച്ചത്.

വാഹനത്തിന്റെ പിന്‍ സീറ്റിനഭിമുഖമായിട്ടാണ് സീറ്റുകള്‍ വെച്ചിരുന്നത്. കുട്ടികളെ അതില്‍ സീറ്റ് ബെല്‍ട്ട് ഇട്ട് വെച്ചിരിക്കുകയായിരുന്നു. ഇതൊരു അപകടമാണെന്നാണ് പ്രാഥമിക നിഗമനം. അന്നേദിവസം പുറത്തെ താപനില 98 ഡിഗ്രിയായിരുന്നു. ചൂട് വര്‍ദ്ധിച്ചതോടെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here