യുഎസിന്റെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാതപേടകങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ഡേവിഡ് ഗഷാണ് യുഎസ് കോൺഗ്രസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും ഗ്രഷ് ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ, പെന്റഗൺ ഇതു നിഷേധിച്ചു.
“പൂർണ നിലയിലും ഭാഗങ്ങളായും പല തവണ അന്യഗ്രഹ പേടകങ്ങൾ യുഎസ് കണ്ടെത്തിയിട്ടുണ്ട്. 1930 മുതൽ അന്യഗ്രഹജീവികളെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇത്തരം പല പേടകങ്ങളും അഴിച്ച് പരിശോധിച്ച് മനസ്സിലാക്കുന്ന പദ്ധതിയും രാജ്യത്തിനുണ്ട്” – ഗ്രഷ് പറഞ്ഞു. 14 വർഷത്തോളം യുഎസ് ഇന്റലിജൻസിന്റെ ഭാഗമായിരുന്ന ഗ്രഷ് കഴിഞ്ഞ ഏപ്രിലിലാണ് വിരമിച്ചത്.
യുഎസ് കോൺഗ്രസിന്റെ “ഹൗസ് ഓവർസൈറ്റ് കമ്മിറ്റി’ മീറ്റിങ്ങിലായിരുന്നു വെളിപ്പെടുത്തൽ. ഡേവിഡ് ഗേഷിനൊപ്പം മറ്റു 2 പേരെ കൂടി കോൺഗ്രസ്വിസ്തരിച്ചു. 2004 ൽ അജ്ഞാത പേടകം കണ്ടെന്ന് അവകാശപ്പെടുന്ന മുൻ നാവിക കമാൻഡർ ഡേവിഡ് ഫവർ, അറ്റ്ലാന്റിക് തീരത്ത് തുടർച്ചയായി അന്യഗ്രഹവാഹനങ്ങൾ വരുന്നത് കണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന മുൻ നാവിക പൈലറ്റ് റ്യാൻ ഗ്രേവ്സ് എന്നിവരാണ് ഇവർ.
2000 മുതൽ അജ്ഞാത പേടകങ്ങൾ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചുവരുന്നു. നിമിറ്റ്സ് ഉൾപ്പെടെ യുഎസ് യുദ്ധക്കപ്പലുകളിലെ നാവികർ ഇവയെ കണ്ടെന്നു പറയുകയും റെക്കോർഡ് ചെയ്ത വിഡിയോകൾ പുറത്തുവിടുകയും ചെയ്തു. നൂറിലധികം പേജ് ദൈർഘ്യമുള്ള റിപ്പോർട്ട് ഇടക്കാലത്ത് പെന്റഗൺ പുറത്തുവിട്ടു. ഇതേത്തുടർന്നാണ് യുഎസ് കോൺഗ്രസ് വിഷയം ചർച്ചയ്ക്കെടുത്തത്. ഇത്തരം പേടകങ്ങളുടെ നിരീക്ഷണത്തിനായി ആൾ ഡൊമെയ്ൻ അനോമലി റസല്യൂഷൻ ഓഫിസ് (ആരോ) എന്ന കേന്ദ്രം പെന്റഗൺ സ്ഥാപിച്ചിരുന്നു. 2020 ൽ ഇസ്രയേലിന്റെ ബഹിരാകാശ ഏജൻസിയുടെ മുൻ മേധാവിയായ ഹം എഷീദ്, യുഎസ് അന്യഗ്രഹജീവികളുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞത് വിവാദമായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































