വാഷിങ്ടൺ: ഇന്ത്യക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്ലോറിഡയിലെ കൗൺസിലർ ചാൻഡ്ലർ ലാംഗെവിൻ. സാമൂഹിക മാധ്യമ പോസ്റ്റിലൂടെയാണ് വിവാദ പരാമർശം നടത്തിയത്. പോസ്റ്റ് വിവാദമായതോടെ പാംബേ സിറ്റി കൗൺസിൽ ശനിയാഴ്‌ച ലാംഗെവിനെ താക്കീത് ചെയ്തു. തുടർന്ന് വിവാദങ്ങളടങ്ങിയ പോസ്റ്റുകളിൽ ഒരെണ്ണം അദ്ദേഹം ഡിലീറ്റ് ചെയ്‌തു. എന്നാൽ, വിവാദ പരാമർശങ്ങളിൽ അദ്ദേഹം ഇതുവരെ ഖേദപ്രകടനം നടത്തിയിട്ടില്ല.
‘അമേരിക്കയുടെ കാര്യത്തിൽ ഒരൊറ്റ ഇന്ത്യക്കാരനും കരുതലില്ല’ എന്ന് അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. സാമ്പത്തികമായ ചൂഷണം ചെയ്യാനും ഇന്ത്യയെ സമ്പന്നമാക്കാനും വേണ്ടിയാണ് ഇന്ത്യക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. പോസ്റ്റ് വിവാദമായതോടെ താത്കാലിക വിസക്കാരെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും അമേരിക്കയിലുള്ള ഇന്ത്യൻ സമൂഹത്തെക്കുറിച്ചല്ലെന്നും അദ്ദേഹം തിരുത്തി.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb