വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ വൈറസ് ബാധി്തരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടന്നതോടെ ചൈനക്കെതിരെ ആരോപണവുമായി അമേരിക്ക വീണ്ടും.
രണ്ട് കാര്യങ്ങളാണ് അമേരിക്ക ഉന്നയിക്കുന്നത്. കൊറോണ രോഗം ആദ്യം ബാധിച്ച ചൈന അവരുടെ മരണനിരക്കിനെ സംബന്ധിച്ച് നുണപറയുകയാണെന്നാണ് അമേരിക്കയുടെ ആരോപണം. മൂവായിരത്തിനപ്പുറം ചൈനയിലെ മരണനിരക്ക് ഉയര്‍ന്നില്ലെന്ന വാദം ഒട്ടും വിശ്വസനീയമല്ലെന്നാണ് അമേരിക്ക പറയുന്നത്. നിലവില്‍ അമേരിക്കയിലെ മരണം മുപ്പതിനായിരത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ട്രംപ് സംശയം പ്രകടിപ്പിച്ചത്.
കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നോ അതോ മാര്‍ക്കറ്റില്‍ നിന്നോ? ഇതാണ് രണ്ടാമത്തെ ചോദ്യം …
കൂടാതെ, ഇന്ന്‌ആഗോളതലത്തില്‍ 134,000 ലധികം ആളുകളുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായ കൊറോണ വൈറസിന്‍റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണോ അതോ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണോ എന്ന് അന്വേഷിക്കാന്‍ അമേരിക്ക തയ്യാറെടുക്കുകയാണ്. യു.എസ് രഹസ്യാന്വേഷണ വിഭാഗവും ദേശീയ സുരക്ഷാ ഏജന്‍സിയുമാണ് അന്വേഷണം നടത്തുക.
ഇതിനായുള്ള സാദ്ധ്യതകള്‍ ഭരണകൂടം പരിശോധിക്കുകയാണെന്നും എന്നാല്‍ പ്രാരംഭഘട്ടത്തില്‍ തന്നെ എന്തെങ്കിലും നിഗമനങ്ങളില്‍ എത്താന്‍ കഴിയില്ലെന്നുമാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച് നിരവധിഊഹങ്ങള്‍ ഉയര്‍ന്നിരുന്നു, ഇതിന്റെ നിജസ്ഥിതിയാണ് ഏജന്‍സികളും അന്വേഷിക്കുക.
വുഹാനിലെ ഒരു ലാബിലാണ് കൊറോണ വൈറസിന്‍റെ സൃഷ്ടി നടന്നതെന്നും അബദ്ധത്തില്‍ പുറത്തു പോയതാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് യു.എസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നതില്‍ പ്രധാന൦.
കൂടാതെ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്,, ലാബിലെ ഏതെങ്കിലും ഗവേഷകനില്‍ വൈറസ് ബാധയുണ്ടായിട്ടുണ്ടോ, അയാളില്‍ നിന്നാണോ മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത് എന്നതും യു.എസ് ഏജന്‍സികള്‍ അന്വേഷിക്കും.