gnn24x7

ട്രംപിനെതിരായ വധശ്രമം: സീക്രട്ട് സർവീസ് ഡയറക്ടർ രാജിവെച്ചു

0
244
gnn24x7

യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ സംഭവവുമായി ബന്ധപ്പെട്ട് യു.എസ്. സീക്രട്ട് സർവീസ് ഡയറക്ടർ കിംബർലി ചീറ്റ്ൽ രാജിവെച്ചു. ട്രംപിനെതിരായ വധശ്രമം തടയുന്നതിൽ ഏജൻസി പരാജയപ്പെട്ടുവെന്ന് അംഗീകരിച്ചതിന് പിന്നാലെയാണ് രാജി. കിംബർലിയുടെ രാജി സ്വാഗതംചെയ്‌ത്‌ റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ രംഗത്തെത്തി. ട്രംപിനെതിരായ വധശ്രമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരാജയമാണെന്ന് കിംബർലി തിങ്കളാഴ്ച സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകൾക്കിടെയുണ്ടായ ഏജൻസിയുടെ പ്രധാനപ്പെട്ട വീഴ്കകളിലൊന്നാണ് ഇതെന്നും അവർ പറഞ്ഞിരുന്നു.

യു.എസ്. പ്രസിഡന്റുമാർക്കും മുൻ പ്രസിഡന്റുമാർക്കും സുരക്ഷയൊരുക്കാൻ ചുമതലപ്പെട്ട സീക്രട്ട് സർവീസിന് വീഴ്‌ചയുണ്ടായെന്ന് റിപ്പബ്ലിക്കൻ പാർട്ടി അന്നേ ആരോപിച്ചിരുന്നു. കിംബർലിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും രംഗത്തെത്തുകയും ചെയ്‌തു. ജൂലായ് 13-ന് ഇന്ത്യൻ സമയം പുലർച്ചെ 3.38-നായിരുന്നു പ്രചാരണയോഗത്തിൽ പ്രസംഗിക്കവേ ട്രംപിന്റെ വലതുചെവിയിൽ വെടിയേറ്റത്. പ്രചാരണ യോഗത്തിൽ പങ്കെടുത്തിരുന്ന ഒരാൾ അക്രമിയുടെ വെടിയേറ്റു മരിച്ചു. മറ്റു രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വധിച്ചിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G

gnn24x7