gnn24x7

ലോക്ക് ഡൗൺ അവസാനിപ്പിച്ച്‌ രാജ്യം പൂര്‍ണ്ണമായും തുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് ട്രംപ്.

0
321
gnn24x7

വാഷിംഗ്‌ടണ്‍: ലോക്ക് ഡൗൺ അവസാനിപ്പിച്ച്‌ രാജ്യം പൂര്‍ണ്ണമായും തുറക്കണമെന്ന തീരുമാനത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അതേസമയം,  lock down അവസാനിപ്പിച്ച്‌, സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതല്‍ അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നും അദ്ദേഹം സമ്മതിയ്ക്കുകയുണ്ടായി.

കോവിഡ്‌ പ്രതിരോധത്തിനുള്ള പ്രധാന മാര്‍ഗ്ഗമായ  സാമൂഹിക അകലം പാലിക്കാനുള്ള നിര്‍ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോള്‍ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് “ചിലത് ഉണ്ടാവാന്‍ സാധ്യതയുണ്ട്” എന്നായിരുന്നു ട്രംപ് നല്‍കിയ മറുപടി.

നിങ്ങളെ  ഒരു അപ്പാര്‍ട്ട്‌മെന്റിലോ വീട്ടിലോ മറ്റെവിടെയെങ്കിലോ പൂട്ടിയിടുകയില്ലെന്നും  അത്തരമൊരു നേതാവാകാന്‍ തനിക്ക് ആഗ്രഹമില്ല എന്നും വെളിപ്പെടുത്തിയ ട്രംപ് താനൊരു “ചിയർ ലീഡറാ”കാനാണ് ആഗ്രഹിക്കുന്നത് എന്നും പറയുകയുണ്ടായി …..!!

രാജ്യം പൂര്‍ണ്ണമായും തുറക്കുന്നത് ചില ആളുകളെ വളരെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ്  രാജ്യം തുറന്നുകൊടുക്കണമെന്ന തീരുമാനത്തില്‍ തന്നെയാണ്.

കോവിഡ്‌ അതി ഭീകരമായി പിടികൂടിയ  രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എഴുപതിനായിരത്തിലധികം  ആളുകള്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. 12 ലക്ഷത്തിലധികം ആളുകള്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്.

ജനങ്ങളുടെ വ്യക്തി സ്വതന്ത്രത്തില്‍ കൈകടത്താന്‍ രാജ്യം താത്പര്യപ്പെടുന്നില്ല എന്ന നിലപാടാണ്‌ ട്രംപ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍  ഇത് വിനയായി മാറുമോ… ഒരുപക്ഷെ നാളെകള്‍ തെളിയിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here