വാഷിംഗ്‌ടൺ; മൂന്നു വര്‍ഷത്തിലേറെയായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്ന വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടര്‍ അലിസ ഫറാ ഇന്നലെ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് അലിസ രാജിവച്ചത്.
ഉപരാഷ്ട്രപതി മൈക്ക് പെൻസിന്റെയും നിലവിലെ സ്ഥാനത്തിന് മുമ്പ് പെന്റഗണിലും വക്താവായി അലിസ ഫറാ പ്രവർത്തിച്ചിട്ടുണ്ട്. “നമ്മുടെ രാജ്യത്തെ ശക്തവും സുരക്ഷിതവും കൂടുതൽ സുരക്ഷിതവുമാക്കാൻ ഞങ്ങൾക്ക് സാധിച്ച അവിശ്വസനീയമായ കാര്യങ്ങളിൽ ഞാൻ അഭിമാനിക്കുന്നു” എന്ന് അലിസ ഫറാ പ്രസ്താവനയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്ശേഷം വൈറ്റ് ഹൗസ് വിടുന്ന ആദ്യത്തെ പ്രമുഖയാണ് അലിസ ഫറാ.







































