gnn24x7

ഹൂസ്റ്റണിൽ വെടിയേറ്റ് സ്ത്രീയും കാമുകനും 17 വയസ്സുകാരനും മരിച്ചു

0
207
gnn24x7

ഹൂസ്റ്റൺ: 23 കാരിയായ കാമുകിയെയും ബന്ധുവായ 17 വയസ്സുള്ള ഒരു കൗമാരക്കാരനേയും വെടിവെച്ച് കൊലപ്പെടുത്തി 26കാരൻ സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്തു.

 23 കാരിയായ ഹൂസ്റ്റൺ സ്ത്രീയെ ഒന്നിലധികം തവണ വെടിയേറ്റ് മരിച്ച നിലയിൽ I-45നും ഗൾഫ് ഫ്‌വൈയ്ക്കും സമീപം ചോറ്റ് സർക്കിൾ ഡ്രൈവിലെ ഒരു വീടിൻ്റെ അടുക്കളയിൽ കണ്ടെത്തുകയായിരുന്നു.

17 വയസ്സുള്ള ഒരു കൗമാരക്കാരനും വ്യാഴാഴ്ച രാത്രി വെടിയേറ്റ് മരിച്ചു. അന്വേഷകർ കൊലപാതക – ആത്മഹത്യയാണെന്ന് അന്വേഷകർ കരുതുന്നു. 26കാരനായ ഷൂട്ടർ യുവതിയുമായി ഡേറ്റിംഗ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 ഒന്നിലധികം തവണ വെടിയേറ്റ കൗമാരക്കാരനെ യുടിഎംബി ഹെൽത്ത് സെൻ്റർ ക്ലിയർ ലേക്ക് കാമ്പസ് ആശുപത്രിയിലേക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

26കാരൻ കാമുകിയെയും ബന്ധുവായ പുരുഷനെയും വെടിവെച്ച് കൊലപ്പെടുത്തിയത് ഗാർഹിക സംഭവമാണെന്ന് ഹൂസ്റ്റൺ പോലീസ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ടയാളുടെയോ തോക്കുധാരിയുടെയോ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7