
വാഷിംഗ്ടണ്‍ ഡി സി :ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നു അമേരിക്കയില്‍ ആളി പടര്‍ന്ന വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ പലതും അക്രമാസക്തമാവുകയും ,അക്രമികള്‍ കടകള്‍ കൊള്ളയടിക്കുകയും ചെയ്തത് 4000 ത്തിലധികം പേരുടെ അറസ്റ്റിലേക്കു നയിച്ചു .
ഞായറാഴ്ച വൈകീട്ട് ഇതിന്റെ ഭാഗമായെന്നു കരുതുന്നു വാഷിംഗ്ടണ്‍ ഡി സി യിലെ സുപ്രധാന ചര്‍ച്ചയായ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിന്റെ ബേസ്‌മെന്റില്‍ തീ കണ്ടെത്തിയത് പെട്ടന്നു അണകുവാന്‍ കഴിഞ്ഞത് വാന്‍ അപകടം ഒഴിവാക്കി .അമേരിക്കന്‍ പ്രസിഡന്റുമാര്‍ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചര്‍ച്ചാണിത് .ചര്‍ച്ചിന് മുന്‍പില്‍ ഉയര്‍ത്തിയിരുന്നു അമേരിക്കന്‍ പതാക തീക് സമീപത്തു നിന്നും കണ്ടെത്തി .ചര്‍ച്ചിനകത്തു തീയിട്ടത് മനപൂര്വമായിരുന്നുവെന്നു ഡി സി പോലീസ് പറയുന്നു.
.ദൈവം ഞങ്ങളോടുകൂടെയുണ്ട് അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്‌ടെ പറഞ്ഞു.പ്രതിഷേധ പ്രകടനങ്ങള്‍ നടത്താന്‍ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് മെയ് 1 നു സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ അപ്രദീക്ഷ സന്ദര്‍ശനം നടത്തി വൈറ്റ് ഹൗസില് നിന്നും ഒരു ബ്ലോക്ക് അകലെയുള്ള ചര്‍ച്ചിലേക്കു ഒരു ബൈബിളും പിടിച്ചാണ് ട്രംപ് എത്തിയത് നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ നാം ബാധ്യസ്ഥരാണ് ട്രംപ് ഓര്‍മപ്പെടുത്തി .


































