gnn24x7

ഇന്ത്യൻ അമേരിക്കൻ ടെക് തുഷാർ ആത്രെ കൊല്ലപ്പെട്ട കേസിൽ 4 യുവാക്കൾ അറസ്റ്റിൽ – പി.പി.ചെറിയാൻ

0
760
gnn24x7

Picture

സാൻറാക്രൂസ് (കാലിഫോർണിയ):- കാലിഫോർണിയയിലെ പ്രമുഖ വ്യവസായിയും ആത്രെ നെറ്റിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ഇന്ത്യൻ അമേരിക്കൻ തുഷാർ ആത്രയെ (50) തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ നാലു യുവാക്കളെ അറസ്റ്റ് ചെയ്തു.  2019 ഒക്ടോബർ 1ന് നടന്ന സംഭവത്തിൽ മെയ് 21നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തതെന്ന് സാന്റാക്രൂസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.കവർച്ച, കൊലപാതകം ,തട്ടിക്കൊണ്ടു പോകൽ എന്നീ ചാർജ്ജുകളാണ് ഇവർക്കതിരെ ചുമത്തിയിരിക്കുന്നത്.  കർട്ടിസ് ചാർട്ടേഴ്സ് (22, ജോഷ്വാ കാംബസ് (23) ‘ സ്റ്റീഫൻ ലിൻഡ്സേ (22), കാലേമ്പു ചാർട്ടേഴ്സ് എന്നിവരാണ് അറസ്റ്റിലായത്. കാലേമ്പും ലിൻഡ്സയും ആത്രെ മരിജുവാന കൾട്ടിവേഷൻ ബിസിനസിലെ ജീവനക്കാരാണ്.വീട്ടിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ ഇവരുടെ അവ്യക്ത ചിത്രം പതിഞ്ഞിരുന്നു.  കരുതിക്കൂട്ടിയുള്ള കൊലപാതകമായിട്ടാണ് ഷെരിഫ് ഇതിനെ വിശേഷിപ്പിച്ചത്.കവർച്ചയായിരുന്നു പ്രതികളുടെ ലക്ഷ്യം.ഓഷൻ ഫ്രണ്ട് ഹോമിൽ പുലർച്ചെ 3 മണിക്ക് വീട്ടിലേക്ക് അതിക്രമിച്ച് കയറിയ രണ്ടു പേരാണ് തുഷാറിനെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോയതു ആത്രെയുടെ കാമുകിയുടെ ബി.എം.ഡബ്ളിയു ആണ് തട്ടിക്കൊണ്ടു പോകാൻ പ്രതികൾ ഉപയോഗിച്ചത്.സംഭവം നടന്നയുടനെ പൊലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും അതേദിവസം വൈകിട്ട് 7 മണിയോടെ വീട്ടിൽ നിന്നും 14 മൈൽ ദൂരെ കാറിൽ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു’ മാസങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ അറസ്റ്റിലായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here