gnn24x7

ഓക്‌ലഹോമയില്‍ ഫ്‌ലു വ്യാപകം; 36 മരണം, 2000 പേര്‍ ആശുപത്രിയില്‍ – പി പി ചെറിയാന്‍

0
685
gnn24x7

Picture

ഓക്‌ലഹോമ: ഫ്‌ലു സീസണ്‍ ആരംഭിച്ചതിനുശേഷം ഓക്‌ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. 2000 ത്തിലധികം പേരെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായും ഫെബ്രുവരി 20 ന് ഓക്‌ലഹോമ സ്‌റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

മരിച്ച 36 പേരില്‍ അറുപത്തിയഞ്ചിനു മുകളില്‍ പ്രായമുള്ള 17 പേരും, അമ്പതിനും അറുപത്തിനാലിനും ഇടയില്‍ പ്രായമുള്ള 11 പേരും, 18നും 19നും ഇടയിലുള്ള ആറു പേരും, 5 നും 17നും ഇടയിലുള്ള ഒരാളും, നാലു വയസ്സിനു താഴെയുള്ള 17 പേരും ഉള്‍പ്പെടുന്നതായും ചൂണ്ടികാട്ടിയിട്ടുണ്ട്.

ഫ്‌ലു പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പ്പുകള്‍ നിര്‍ബന്ധമായും എടുത്തിരിക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകള്‍ ധാരാളം പുറത്തു വരുന്ന സന്ധ്യ സമയങ്ങളില്‍ ശരീരം പൂര്‍ണമായും മറയുന്ന വസ്ത്രം ധരിക്കണമെന്നും പനിയുടെ ലക്ഷണം കണ്ടാല്‍ ഉടനെ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അപകടകരമായ നിലയിലാണ് ഇപ്പോള്‍ ഫ്‌ലു വ്യാപകമായിരിക്കുന്നത്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here