gnn24x7

കോവിഡ്: ഇല്ലിനോയിസില്‍ റെക്കോര്‍ഡ് മരണം; ഒറ്റ ദിവസം 1287 പുതിയ കേസുകള്‍ – പി.പി. ചെറിയാന്‍

0
587
gnn24x7

ഷിക്കാഗോ: ഇല്ലിനോയി സംസ്ഥാനത്തെ കോവിഡ് 19 മരണത്തില്‍ റെക്കോര്‍ഡ്. കൊറോണ വൈറസ് കണ്ടെത്തിയതിനുശേഷം 24 മണിക്കൂറില്‍ 73 പേര്‍ മരിക്കുകയും 1287 പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തുകയും ചെയ്തതായി ഔദ്യോഗികമായി അറിയിച്ചു. ഇല്ലിനോയ് ഗവര്‍ണര്‍ ജെ. ബി. പ്രിറ്റ്‌സ്ക്കര്‍ ചൊവ്വാഴ്ച വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തിയത്.

ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് കണ്ടെത്തിയവരുടെ എണ്ണം 13549 ആയി. 380 പേര്‍ മരിക്കുകയും ചെയ്തു. കോവിഡിന് ഒരു പരിഹാരം അടുത്ത ദിവസമോ അടുത്ത ആഴ്ചയിലോ, അടുത്ത മാസത്തിലോ ഉണ്ടാകുമെന്ന് തോന്നുന്നില്ല–ഗവര്‍ണര്‍ പറഞ്ഞു. വൈറസിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുകയാണ്.

അതേസമയം, ഷിക്കാഗോ മേയര്‍ ലൈറ്റ് ഫുട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെളുത്ത വര്‍ഗ്ഗക്കാരേക്കാള്‍ ആറു മടങ്ങ് ആഫ്രിക്കന്‍ അമേരിക്കക്കാരാണ് കോവിഡ് 19 മൂലം മരണമടയുന്നതെന്ന് കണക്കുകള്‍ ഉദ്ധരിച്ചു വ്യക്തമാക്കി. ഇതു വളരെ ആശങ്കയുളവാക്കുന്നു. ഷിക്കാഗോയുടെ ഗ്രാമപ്രദേശങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് 19 കണ്ടെത്തിയിരിക്കുന്നതെന്നും മേയര്‍ വെളിപ്പെടുത്തി.

കുക്ക് കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ചു ഇവാന്‍സ്റ്റണ്‍, ഓക്ക്പാര്‍ക്ക്, സ്റ്റിക്കിനി ടൗണ്‍ ഷിപ്പുകളില്‍ വെച്ചു ചൊവ്വാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് സ്‌ക്കോക്കിയിലാണെന്ന് (168) മേയര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here